56 ദിവസത്തെ അജ്ഞാതവാസത്തിന് ശേഷം തിരിച്ചെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ഷക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ഞായറാഴ്ച രാംലീല മൈതാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന റാലിക്ക് മുന്നോടിയായാണ് രാഹുല്‍ കര്‍ഷകരെ കണ്ടത്.
യു.പി., ഹരിയാണ, രാജസ്ഥാന്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവടങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘങ്ങളുമായി ഡല്‍ഹിയിലെ വസതിയില്‍ രാഹുല്‍ ചര്‍ച്ചനടത്തി. വസതിക്ക് പുറത്ത് തടിച്ചുകൂടിയ കര്‍ഷകര്‍ അവരുടെ പ്രശ്നങ്ങള്‍ രാഹുലിനോട് വിശദീകരിച്ചു.
Comments