ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ വിദേശകാര്യ വക്താവായി മുതിര്‍ന്ന നയതന്ത്രജ്ഞനായ വികാസ് സ്വരൂപ് സ്ഥാനമേറ്റു. സയ്യിദ് അക്ബറുദ്ദീന്‍ പകരക്കാരനായാണ് സ്വരൂപിന്‍െറ നിയമനം. അക്ബറുദ്ദീന്‍ വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു. ഇന്‍ഡോ ആഫ്രിക്കന്‍ ഫോറം സമ്മിറ്റിന്‍െറ പ്രധാന സംഘാടകനും അക്ബറുദ്ദീനായിരിക്കും.
1986 ബാച്ചിലെ ഐ.എഫ്.എസ് ഓഫീസറാണ് വികാസ് സ്വരൂപ്. എഴുത്തുകാരന് കൂടിയായ വികാസ് സ്വരൂപിന്‍െറ 'ക്യൂ ആന്‍ഡ് എ' എന്ന കൃതിയാണ് ഓസ്കാര്‍ നേടിയ സ്ളംഡോഗ് മില്യണയര്‍ എന്ന സിനിമയുടെ ആധാരം. 1963ല്‍ അലഹാബാദിലാണ് വികാസ് ജനിച്ചത്. തുര്‍ക്കി, യു.എസ്, എത്യോപ്യ, യു.കെ, ദക്ഷിണാഫ്രിക്ക, ജപ്പാന് എന്നിവിടങ്ങളില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
Comments