ജെ.ഡി.യു. സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ ഗൗരവമേറിയതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്. ഇക്കാര്യത്തില്‍ വീരേന്ദ്രകുമാറുമായും ജെ.ഡി.യു.വുമായും ചര്‍ച്ചനടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജെ.ഡി.യു.വിന് യു.ഡി.എഫില്‍ വേണ്ട പരിഗണന ലഭിച്ചില്ലെന്നതടക്കം വീരേന്ദ്രകുമാര്‍ ഉന്നയിച്ച പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കവേയാണ് കെ.പി.സി.സി. അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്.യു.ഡി.എഫിലെ മുതിര്‍ന്ന നേതാവാണ് വിരേന്ദ്രകുമാര്‍. ജെ.ഡി.യു.വുമായി മികച്ച ബന്ധമാണുള്ളത്. ആരും മുന്നണി വിട്ടുപോകുമെന്ന് കരുതുന്നില്ല. പാലക്കാട്ടെ തോല്‍വി സംബന്ധിച്ച അന്വേഷണറിപ്പോര്‍ട്ട് കെ.പി.സി.സി.ക്ക് ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് കിട്ടിയാല്‍ വിശദമായി പരിശോധിച്ച് നടപടിയെടുക്കും
Comments