യാത്രക്കാരുടെ ലഗേജുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ. ഐ.ആര്.സി.ടി.സി വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി ടിക്കറ്റ് ബുക് ചെയ്യുമ്പോള്‍ ലഗേജുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷകൂടി നല്‍കാനാണ് പദ്ധതി. ഇതുപ്രകാരം ലഗേജ് നഷ്ടമാവുകയോ മോഷണം പോവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ യാത്രക്കാരന് ഇന്‍ഷുറന്‍സ് തുക ലഭിക്കും. ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകും.
പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സുമായി ഇക്കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്ന് മുതിര്‍ന്ന ഐ.ആര്.സി.ടി.സി അധികൃതര്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കുന്ന യാത്രക്കാര്‍ക്കായാണ് ഈ സൗകര്യം ലഭ്യമാവുക. ലഗേജ് ഇന്‍ഷുറന്‍സ് ഒരു നിര്‍ബന്ധ ബാധ്യതയല്ലെന്നും ആവശ്യമുള്ളവര്‍ക്ക് സേവനം ഉപയോഗിക്കാവുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Comments