സംസ്ഥാനത്ത് ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. നിയമസഭയില്‍ തയാറാക്കിയ ബൂത്തിലാണ് വോട്ടിങ് നടക്കുന്നത്. വൈകീട്ട് അഞ്ച് മണിക്കാണ് വോട്ടെണ്ണല്‍ നിശ്ചയിച്ചത്. എന്നാല്‍ നേരത്തെ വോട്ടിങ് പൂര്‍ത്തിയായാല്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതിയോടെ നേരത്തേ തന്നെ വോട്ട് എണ്ണും.
യു.ഡി.എഫില്‍ നിന്ന് കോണ്‍ഗ്രസിലെ വയലാര്‍ രവിയും മുസ് ലിംലീഗിലെ പി.വി. അബ്ദുല്‍ വഹാബുമാണ് സ്ഥാനാര്‍ഥികള്‍. സി.പി.എമ്മിലെ കെ.കെ. രാഗേഷും സി.പി.ഐയിലെ കെ. രാജനുമാണ് ഇടത് സ്ഥാനാര്‍ഥികള്‍. രഗേഷിനെയാണ് വിജയിക്കുന്ന സീറ്റിലേക്ക് ഇടതുപക്ഷം നിര്‍ത്തിയിരിക്കുന്നത്. യു.ഡി.എഫിന് രണ്ട് സീറ്റ് വിജയിക്കാന്‍ ആവശ്യമായ അംഗബലമുണ്ടെങ്കിലും ഇടതുപക്ഷം രണ്ട് സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയതിനാലാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ഭരണമുന്നണിയിലെ കലഹങ്ങള്‍ വോട്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
Comments