You are Here : Home / News Plus

എയിംസിലെ ഡോക്ടറുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍

Text Size  

Story Dated: Monday, April 20, 2015 07:43 hrs UTC

 എയിംസിലെ ഡോക്ടര്‍ പ്രിയാ വേദി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. എയിംസിലെ തന്നെ സീനിയര്‍ ഡോക്ടറായ കമല്‍ വേദിയാണ് അറസ്റ്റിലായത്. ഭര്‍ത്താവിന്‍റെ സ്വവര്‍ഗരതിയില്‍ മനംനൊന്ത പ്രിയ വേദി (31) കഴിഞ്ഞ ദിവസമാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്.
ഡല്‍ഹിയിലെ പഹര്‍ഗഞ്ജിലുള്ള ഒരു ഹോട്ടലിലെ മുറിയില്‍ ഞായറാഴ്ച രാവിലെയാണ് പ്രിയ വേദിയുടെ മൃതദേഹം കണ്ടത്തെിയത്. ആത്മഹത്യയ്ക്ക് മുമ്പ് എഴുതിയ കത്തില്‍ ഭര്‍ത്താവ് തന്നെ മാനസികമായും ശാരീരികമായും അപമാനിച്ചിരുന്നതായി പരാതിപ്പെട്ടിരുന്നു. മരിക്കുന്നതിനു മുമ്പ് ഫേസ്ബുക്കിലിട്ട പോസ്റ്റിലും പ്രിയ ഭര്‍ത്താവ് കമല്‍ വേദി സ്വവര്‍ഗാനുരാഗിയാണെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും ആരോപിച്ചിരുന്നു. അഞ്ചു വര്‍ഷം മുമ്പാണ് എയിംസിലെ ഡോക്ടര്‍മാരായ കമലും പ്രിയയും വിവാഹിതരായത്.
ഡോക്ടര്‍ കമല്‍ വേദിക്കെതിരെ ആത്മഹത്യാ പ്രേരണക്കും സ്ത്രീധനകുറ്റത്തിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.