You are Here : Home / News Plus

ഐ.ഒ.സി പ്ളാന്‍റിലെ സമരം പിന്‍വലിച്ചു

Text Size  

Story Dated: Monday, April 20, 2015 05:02 hrs UTC

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ഉദയംപേരൂര്‍ എല്‍.പി.ജി ബോട്ടിലിങ് പ്ളാന്‍റില്‍ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് സമരം പിന്‍വലിച്ചു. അസിസ്റ്റന്‍റ് ലേബര്‍ കമ്മീഷണര്‍ യൂജിന്‍ ഗോമസിന്‍െറ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണു സമരം പിന്‍വലിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. തൊഴിലാളികള്‍ക്ക് മൂന്നു മാസത്തേക്ക് 4000 രൂപ വീതം ഇടക്കാലാശ്വാസമായി നല്‍കും.
ചൊവ്വാഴ്ച മുതല്‍ ജോലിക്കു കയറിത്തുടങ്ങുമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ അറിയിച്ചു. എന്നാല്‍ പാചകവാതക വിതരണം പൂര്‍വസ്ഥിതിയിലാക്കാന്‍ 15 ദിവസമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വ്യാഴാഴ്ച തുടങ്ങിയ സമരം അഞ്ചു ദിവസം പിന്നിട്ടിരിക്കെയാണ് അവസാനിപ്പിക്കുന്നത്. മുമ്പ് നടത്തിയ ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു. സമരത്തെ തുടര്‍ന്ന് എട്ടു ജില്ലകളിലെ പാചകവാതക വിതരണം താറുമാറായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.