You are Here : Home / News Plus

ജെ.ഡി.യുവിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Tuesday, April 21, 2015 05:18 hrs UTC

ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ യു.ഡി.എഫിനുള്ളില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹം പറഞ്ഞതിലും ചില കാര്യങ്ങളുണ്ട്. അവ പരിശോധിക്കും. 

എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ഒരു ഘടകക്ഷിയും മുന്നണിയില്‍ നിന്ന് കൊഴിഞ്ഞുപോകില്ല. യു.ഡി.എഫ് ഘടകകക്ഷികളില്‍ വലിപ്പച്ചെറുപ്പമില്ല. ഇതേ യു.ഡി.എഫ് തന്നെ അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികള്‍ക്ക് മുന്നണിക്ക് അകത്തും പുറത്തും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വീഴാന്‍ സാധ്യതയുള്ള സര്‍ക്കാരായിരുന്നു എങ്കില്‍ എന്നേ വീഴുമായിരുന്നെന്നും അദ്ദേഹം ചോദിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.