You are Here : Home / News Plus

ആദിവാസി കോളനികളില്‍ ഇനി സോളാര്‍ വൈദ്യുതി: മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, April 21, 2015 05:20 hrs UTC

വൈദ്യുതി ഇനിയും എത്താത്ത ആദിവാസി കോളനികളില്‍ സോളാര്‍ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് കനകക്കുന്നില്‍ അരങ്ങേറുന്ന കാനനസംഗമം പരിപാടിക്കിടെ ആദിവാസികള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അമ്പത് ശതമാനം ആദിവാസികോളനികളിലും വൈദ്യുതി പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. ഇനിയും വൈദ്യുതി എത്താത്ത കോളനികളിലാണ് സോളാര്‍ വൈദ്യുതി എത്തിക്കാന്‍ തീരുമാനിച്ചത്. കൂടാതെ ആദിവാസികളുടെ പച്ചമരുന്നുകളുടെ കൃഷിക്കായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 100 ഏക്കറില്‍ പച്ചമരുന്നുകള്‍ വെച്ചുപിടിപ്പിക്കാനും തീരുമാനമായി. ആദിവാസികളെ സഹായിക്കാനാണ് ഇത് - അദ്ദേഹം പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.