You are Here : Home / News Plus

ഒഡിഷ മുന്‍മുഖ്യമന്ത്രി ജെ.ബി പട്‌നായിക്ക് അന്തരിച്ചു

Text Size  

Story Dated: Tuesday, April 21, 2015 05:25 hrs UTC

മൂന്നുതവണ ഒഡിഷയുടെ മുഖ്യമന്ത്രിയായിരുന്ന ജെ.ബി പട്‌നായിക്ക് (89) അന്തരിച്ചു. 
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ സ്വകാര്യ ആസ്പത്രിയിലാണ് അന്ത്യം സംഭവിച്ചത്. തിരുപ്പതി രാഷ്ട്രീയ സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യാതിഥിയായി തിങ്കളാഴ്ചയാണ് അദ്ദേഹം എത്തിയത്. നെഞ്ചുവേദനയെ തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 

ജയന്തി പട്‌നായിക്കാണ് ഭാര്യ. പൃഥ്വി ബല്ലവ് പട്‌നായിക്കാണ് മകന്‍. സുദാത്ത പട്‌നായിക്കും സുപ്രിയ പട്‌നായിക്കുമാണ് പെണ്‍മക്കള്‍. 2014 ഡിസംബര്‍ വരെ അദ്ദേഹം അസമിലെ ഗവര്‍ണറായിരുന്നു. 1980 മുതല്‍ 89 വരെ തുടര്‍ച്ചയായി രണ്ടുതവണയും 1995 മുതല്‍ 1999 വരെ മൂന്നാംതവണയും കോണ്‍ഗ്രസ് മന്ത്രിസഭയുടെ സാരഥ്യം വഹിച്ചത് അദ്ദേഹമായിരുന്നു. 2004 മുതല്‍ 2009 വരെ പ്രതിപക്ഷനേതാവായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.