You are Here : Home / News Plus

ഐസ്‌ക്രീം: വി.എസിന്‍റെ ഹര്‍ജി പരിഗണിക്കുന്നതു സുപ്രീംകോടതി മാറ്റി

Text Size  

Story Dated: Tuesday, April 21, 2015 07:28 hrs UTC

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ വി.എസ അച്യുതാനന്ദന്റെ ഹര്‍ജി പരിഗണിക്കുന്നതു സുപ്രീംകോടതി മാറ്റിവച്ചു. അടുത്ത ചൊവ്വാഴ്ചയാണ് ഇനി ഹര്‍ജി പരിഗണിക്കുക. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറികേസ് സിബിഐ അന്വേഷണത്തിനു വിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു കേസ് പരിഗണിക്കുന്നത്. കേസില്‍ നേരത്തെ സുപ്രീംകോടതി സിബിഐയ്ക്കു നോട്ടീസ് അയച്ചിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.