You are Here : Home / News Plus

കശ്മീര്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണയില്‍

Text Size  

Story Dated: Tuesday, April 21, 2015 07:38 hrs UTC

ജമ്മു കശ്മീരില്‍ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്. ഝലം നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലേക്ക് ഉയര്‍ന്നതിനാലാണ് വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 

ശ്രീനഗറിലെ റാം മുന്‍ഷിഭാഗില്‍ ഝലം നദിയിലെ ജലനിരപ്പ് അപകടനിലയായ 19.10 അടിക്ക് മുകളിലെത്തി. അനന്ത്‌നാഗ് ജില്ലയിലെ ജലനിരപ്പ് 20.8 അടിക്ക് മുകളിലെത്തിയതും അപകട സൂചനയാണ്. പല സ്ഥലങ്ങളിലും ജലനിരപ്പ് ഉയരുന്നത് വെള്ളപ്പൊക്ക ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ശ്രീനഗര്‍-ബാരാമുള്ള ദേശീയപാതയുടെ പലയിടങ്ങളിലും വെള്ളം കയറിയിട്ടണ്ടെങ്കിലും ഗതാഗതം ഇതുവരെ തടസപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം ഇടമുറിയാതെ പെയ്ത മഴയാണ് ഝലം നദിയിലെ ജലനിരപ്പ് ഉയര്‍ത്തിയത്. ചൊവ്വാഴ്ച്ച മുതല്‍ വരണ കാലാവസ്ഥ പ്രതീക്ഷിക്കാമെങ്കിലും അവിടവിടങ്ങളില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷവകുപ്പിന്റെ അനുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.