You are Here : Home / News Plus

ക്രിസ്ത്യന്‍ വിവാഹ നിയമത്തില്‍ ഭേദഗതി വേണമെന്ന് സുപ്രീം കോടതി

Text Size  

Story Dated: Tuesday, April 21, 2015 07:40 hrs UTC

രാജ്യത്തെ ക്രിസ്ത്യന്‍ വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പരസ്പര സമ്മതത്തോടെ ഒരു വര്‍ഷം പിരിഞ്ഞു താമസിച്ചവര്‍ക്ക് വിവാഹമോചനം അനുവദിക്കണം. മറ്റു സമുദായങ്ങളില്‍ വിവാഹമോചനത്തിന് ഒരു വര്‍ഷം പിരിഞ്ഞുതാമസിച്ചാല്‍ മതിയെന്നിരിക്കെ ക്രിസ്ത്യന്‍ നിയമപ്രകാരം രണ്ടു വര്‍ഷം വേര്‍പിരിഞ്ഞ് കഴിയണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നും ഇത് ഭരണഘടനയിലെ 14, 21 വകുപ്പുകളുടെ ലംഘനമാണെന്നും ജസ്റ്റിസുമാരായ വിക്രംജിത് സെന്നും, എ.എം സപ്‌റേയും ചൂണ്ടിക്കാട്ടി. 

1869 ലെ ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തിലെ സെക്ഷന്‍ 10 എ(1) നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ആല്‍ബര്‍ട്ട് ആന്റണി എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേരള,കര്‍ണാടക ഹൈക്കോടതികള്‍ രണ്ടു വര്‍ഷമെന്നത് ഒരു വര്‍ഷമാക്കി കുറച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. വിവിധ ഹൈക്കോടതികള്‍ കാലാവധി കുറച്ചിട്ടും നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്താണ്തയ്യാറാകത്തതെന്ന് ചോദിച്ച കോടതി കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.