You are Here : Home / News Plus

എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തില്‍ മാറ്റം വരും

Text Size  

Story Dated: Tuesday, April 21, 2015 05:05 hrs UTC

തിരുവനന്തപുരം: ഇന്നലെ പ്രഖ്യാപിച്ച പത്താം ക്ളാസ് പരീക്ഷാ ഫലത്തില്‍ മാറ്റം വരും. അപാകത കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫലം മാറ്റി പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇതിന്‍െറ ഭാഗമായി 54 മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പരീക്ഷാഭവന്‍ നടപടികള്‍ ആരംഭിച്ചു. മാര്‍ക്കുകള്‍ ലഭിച്ചതിന് ശേഷം നാളെ പുതിയ ഫലം പ്രസിദ്ധീകരിക്കുമെന്നാണറിയുന്നത്. മാറിയ ഫലം വരുന്നതോടെ വിജയശതമാനത്തിലും 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും മാറ്റം വരും.
ഇന്നലെ പ്രഖ്യാപിച്ച ഫലം അനുസരിച്ച് കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ ജില്ല. എന്നാല്‍ പുതിയ ഫലപ്രകാരം കോഴിക്കോട് ഒന്നാം സ്ഥാനത്തും കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമാകും. 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം 1501 ല്‍ നിന്ന് 1555 ആയി മാറും.
ഫലത്തിലെ പിഴവുകള്‍ രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചിരുന്നു. സോഫ്റ്റ് വെയറിന്‍െറ പ്രശ്നമാണ് തെറ്റിന് കാരണമെന്നും മന്ത്രി പറഞ്ഞിരുന്നു.
റെക്കോഡ് മോഹവുമായുള്ള സര്‍ക്കാര്‍ ഉന്നതരുടെയും ഉദ്യോഗസ്ഥരുടെയും കളികളാണ് എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം അപൂര്‍ണവും ആശയക്കുഴപ്പം നിറഞ്ഞതുമാകാന്‍ കാരണമെന്നാണ് ആക്ഷേപം. പ്രഖ്യാപിച്ച ഫലത്തിലെ അപാകതകള്‍ ഇന്നലെ തന്നെ ചര്‍ച്ചയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.