You are Here : Home / News Plus

ഉപരോധ സമരത്തിനായി പ്രതിപക്ഷം സെക്രട്ടേറിയറ്റിന് മുന്നിലെത്തി

Text Size  

Story Dated: Wednesday, April 22, 2015 04:20 hrs UTC

ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണിക്കെതിരെ പ്രതിപക്ഷം നടത്തുന്ന രണ്ടാംഘട്ട സമരത്തിനായി സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രവര്‍ത്തകര്‍ എത്തി. പ്രതിപക്ഷത്തിന്റെ ശക്തമായ ഉപരോധത്തിനിടയില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സെക്രട്ടേറിയറ്റിനുള്ളിലെത്തി.

രാവിലെ 5.30ക്ക് തന്നെയെത്തിയ പ്രവര്‍ത്തകര്‍ കണ്ടോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാന്‍ ശ്രമിച്ചു. വി.ശിവന്‍കുട്ടി എം.എല്‍.എ അടക്കമുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സെക്രട്ടേറിയറ്റിന് മുന്നിലും ഒരോ ഗേറ്റിലും കക്ഷി തിരിഞ്ഞ് ഒരോ ഗേറ്റും ഉപരോധിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. മന്ത്രിസഭാ യോഗത്തിന് മന്ത്രിമാരെ സെക്രട്ടേറിയറ്റിനുള്ളില്‍ കടക്കാന്‍ അനുവദിക്കില്ല എന്ന് പ്രതിപക്ഷം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.