You are Here : Home / News Plus

നേപ്പാളില്‍ ബസ് മറിഞ്ഞ് 12 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മരിച്ചു

Text Size  

Story Dated: Wednesday, April 22, 2015 06:05 hrs UTC

നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിനടുത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. അപകടത്തില്‍ 37 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമാണ്. ഇവരെ കാഠ്മണ്ഡുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 6.45 ഓടെയാണ് അപകടം നടന്നത്. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ പശുപതി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് 300 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ബസില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. അപകടകാരണം വ്യക്തമല്ളെന്ന് പൊലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.