You are Here : Home / News Plus

കൂട്ടമാനഭംഗത്തിനിരയായ 14 കാരി സ്വയം തീകൊളുത്തി

Text Size  

Story Dated: Wednesday, April 22, 2015 06:08 hrs UTC

ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി തീകൊളുത്തി. ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ പതിനാലുകാരിയെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ അഞ്ചംഗ സംഘം മാനഭംഗത്തിനിരയാക്കിയത്. കോസികലാന്‍ ഏരിയയിലുള്ള വീട്ടില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സംഘം പിടിച്ചുകൊണ്ടുപോവുകയായിരുന്നു. സഭവത്തിനു ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ ഒളിപ്പിക്കുകയാണുണ്ടായത്. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
സംഭവത്തില്‍ അഞ്ചു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതികളിലെരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. - 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.