You are Here : Home / News Plus

ബിജു രമേശിന്റെ മൊഴി പുറത്ത് ; കെ.ബാബുവിന് പത്ത് കോടി നല്‍കി

Text Size  

Story Dated: Wednesday, April 22, 2015 07:24 hrs UTC

ബാറുടമ ബിജു രമേശ് വിജിലന്‍സ് പ്രത്യേക കോടതയില്‍ കഴിഞ്ഞ മാസം 30ാം തീയ്യതി നല്‍കിയ രഹസ്യ മൊഴി പുറത്ത്. എക്‌സൈസ് മന്ത്രി കെ.ബാബുവിന് പത്ത് കോടി രൂപ കോഴ നല്‍കിയതായാണ് രഹസ്യ മൊഴിയില്‍ ബിജു രമേശ് പറയുന്നത്. ഗുരുതരമായ ഈ ആരോപണത്തോടൊപ്പം മുമ്പ് ശബ്ദരേഖലയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ബിജു രമേശ് ആവര്‍ത്തിക്കുന്നുണ്ട്. 

അഞ്ച് കോടി രൂപ ധനമന്ത്രി കെ.എം മാണി ആവശ്യപ്പെട്ടുവന്നും 50 ലക്ഷം രൂപ മാണിയുടെ പാലായിലുള്ള വീട്ടില്‍ കൊണ്ടു പോയി കൊടുത്തുവെന്നും രഹസ്യ മൊഴിയില്‍ പറയുന്നു. ഇതോടെ ബാര്‍ കോഴ വിവാദം പുതിയ ഒരു വഴിത്തിരിവിലേക്ക് എത്തുകയാണ്. ബിജു രമേശിന്റെ മൊഴി അടിസ്ഥാനപ്പെടുത്തി വിജിലന്‍സിന് മന്ത്രി കെ.ബാബുവിനെതിരെ അന്വേഷണം ആരംഭിക്കേണ്ടി വരുമെന്ന് നിരീക്ഷിക്കപ്പെടുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.