You are Here : Home / News Plus

സംസ്ഥാനത്ത് കനത്ത മഴ തുടരും

Text Size  

Story Dated: Wednesday, April 22, 2015 07:31 hrs UTC

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. വടക്കന്‍ ജില്ലകളിലേക്ക് മഴ വ്യാപിക്കുന്നതിനാല്‍ ശക്തി കുറഞ്ഞേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച്ച തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് ഉച്ചക്ക് ശേഷം തുടങ്ങിയ മഴ ജനജീവിതം രൂക്ഷമാക്കി. മഴക്കൊപ്പമുണ്ടായ മിന്നലില്‍ മൂന്നുപേര്‍ മരിച്ചു. പുതിയതുറ സ്വദേശികളായ ഫ്രെഡി, മൈക്കിള്‍ അദിമ, കുന്നുകുഴി സ്വദേശി ജഗല്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പൊന്‍മുടിയിലേക്ക് വിനോദ സഞ്ചാരികള്‍ പോകുന്നത് തടഞ്ഞു. വേളിയില്‍ പൊഴി മുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിവിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.