You are Here : Home / News Plus

തിരുവനന്തപുരം,കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോക്ക് അനുമതി

Text Size  

Story Dated: Wednesday, April 22, 2015 04:54 hrs UTC

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്ണൂര്‍ വിമാനത്താവളത്തിനായി 11.44 ഏക്കര്‍ ഭൂമി നേരിട്ട് വാങ്ങും. ഭൂമി വാങ്ങുന്നതിനുള്ള അനുമതി വിമാനത്താവള അതോറിറ്റിക്ക് നല്‍കുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് മാനാഞ്ചിറ-മീഞ്ചന്ത, കഴക്കുട്ടം- കേശവദാസപുരം റോഡുകളുടെ വീതികൂട്ടാനും തീരുമാനമായി. കെട്ടിട നികുതി വര്‍ധനയില്‍ ഇളവു നല്‍കും. 2000 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്ക് നികുതി വര്‍ധനയില്ല. 660 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കാനും യോഗം തീരുമാനിച്ചു.
എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തില്‍ ഗുരുതമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ ചെറിയ പ്രശ്നങ്ങള്‍ തന്നെയാണ് ഉണ്ടായത്. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഒരു കുട്ടിക്കും ഇപ്പോള്‍ കിട്ടിയ മാര്‍ക്ക് കുറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.