You are Here : Home / News Plus

ഫിറ്റ്നസ് വ്യവസായ രംഗത്തേക്ക് കോഹ് ലിയും വരുന്നു

Text Size  

Story Dated: Wednesday, April 22, 2015 05:05 hrs UTC

ന്യൂഡല്‍ഹി: നായകന്‍ മഹേന്ദ്ര സിങ് ധോണി കൈവെച്ച ഫിറ്റ്നസ് വ്യവസായ രംഗത്തേക്ക് ഉപനായകന്‍ വിരാട് കോഹ്ലിയും വരുന്നു. 'ചിസെല്‍' എന്ന ബ്രാന്‍ഡിന്‍െറ ഫിറ്റ്നസ് ഉല്‍പന്നങ്ങളും സെന്‍ററുകളും ആരംഭിക്കാനാണ് കോഹ്ലി പദ്ധതിയിടുന്നത്. ചിസെല്‍ ഫിറ്റ്നെസ്, സി.എസ്.ഇ എന്നീ കമ്പനികളാണ് കോഹ് ലിയുടെ പങ്കാളികള്‍.
കോഹ്ലിയുടെ പരസ്യം കൈകാര്യം ചെയ്യുന്ന കോര്‍ണര്‍സ്റ്റോണ്‍ കമ്പനിയുടെ സ്ഥാപനമാണ് സി.എസ്.ഇ. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 75 ജിം, ഫിറ്റ്നസ് കേന്ദ്രങ്ങള്‍ തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി. 90 കോടി രൂപയാണ് കോഹ്ലി ഫിറ്റ്നസ് രംഗത്ത് മുടക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ളബായ എഫ്.സി ഗോവയുടെ ഫ്രാഞ്ചൈസി കഴിഞ്ഞവര്‍ഷം കോഹ്ലി സ്വന്തമാക്കിയിരുന്നു.
'സ്പോര്‍ട്സ് ഫിറ്റ്' എന്ന ബ്രാന്‍ഡുമായി ധോണി മുമ്പേ ഫിറ്റ്നസ് വ്യവസായ രംഗത്ത് സജീവമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ് എന്നിവര്‍ റസ്റ്റോറന്‍റ്  ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.