You are Here : Home / News Plus

ജുവനൈല്‍ ജസ്റ്റിസ് ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

Text Size  

Story Dated: Wednesday, April 22, 2015 05:13 hrs UTC

ന്യൂഡല്‍ഹി: ജുവനൈല്‍ ജസ്റ്റിസ് ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബലാല്‍സംഗം,കൊലപാതകം തുടങ്ങീ ഹീനമായ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന 16 വയസിനു മുകളിലുള്ളവരെ പ്രായപൂര്‍ത്തിയായവരായി കണക്കാക്കുന്നതാണ് ബില്‍. കുറ്റകൃത്യം ഹീനമാണോയെന്നത് ജുവനൈല്‍ ബോര്‍ഡ് തീരുമാനിക്കും. ബില്‍ നിയമമാക്കുന്നതിന് പാര്‍ലമെന്‍റ് അംഗീകാരം നല്‍കേണ്ടതുണ്ട്.
 
2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ബസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജുവനൈല്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യം ശക്തമായത്. കേസിലെ ആറു പ്രതികളില്‍ നാലുപേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. പ്രതികളില്‍ 18 വയസ്സ് തികയാത്തയാള്‍ക്ക് മൂന്നു വര്‍ഷത്തെ ശിക്ഷയാണ് ജുവനൈല്‍ കോടതി വിധിച്ചത്. പ്രതികളില്‍ ഏറ്റവും ക്രൂരമായി പെരുമാറിയത് ഇയാളാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.