You are Here : Home / News Plus

ചേതന്‍ ഭഗത്തിനെതിരെ ഒരു കോടിയുടെ മാനനഷ്ടകേസ്

Text Size  

Story Dated: Wednesday, April 22, 2015 05:38 hrs UTC

യുവ നോവലിസ്റ്റ് ചേതന്‍ ഭഗത്തിനെതിരെ ഒരു കോടിയുടെ മാനനഷ്ടകേസ്. ചേതന്‍ ഭഗത്തിന്‍റെ ഹാഫ് ഗേള്‍ഫ്രണ്ട് എന്ന നോവലില്‍ ബിഹാറിലെ ധുമറാവോന്‍ രാജകുടുംബത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ചാണ് മാനനഷ്ടകേസ് ഫയല്‍ ചെയ്തിരിക്കുന്നത്. രാജകുടുംബാംഗത്തെ സംബന്ധിച്ച് അസത്യവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ചിത്രീകരണം നല്‍കിയിട്ടുണ്ടെന്നാണ് പരാതി. രാജകുടുംബാംഗം കൂടിയായ ചന്ദ്രവിജയ് സിങ്ങാണ് ഡല്‍ഹി ഹൈകോടതിയില്‍ കേസ് നല്‍കിയത്.
നോവലില്‍ രാജകുടുംബത്തിലെ പുരുഷന്‍മാരെ മദ്യപാനികളും ചൂതാട്ടക്കാരുമായി ചിത്രീകരിച്ചുവെന്ന്് ഹരജിയില്‍ പറയുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും പുസ്തകം പിന്‍വലിച്ച് മാപ്പു പറയണമെന്നും പരാതിയിലുണ്ട്. ചേതന്‍ ഭഗത്തിനും പ്രസാദകരായ രൂപ പബ്ളിക്കേഷന്‍സിനും കോടതി നോട്ടീസ് അയച്ചു. മേയ് ഒന്നിന് കോടതിയില്‍ ഹാജരാകണമെന്നാണ് കോടതി ഉത്തരവ്.
അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ നിന്നും മാറ്റണമെന്നനാവശ്യപ്പെട്ട് അനൗപചാരികമായി നിരവധി കത്തിടപാടുകള്‍ നടത്തിയതിനുശേഷവും മാറ്റം വരുത്താത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്ന് പരാതിക്കാരനായ ചന്ദ്ര വിജയ് സിങ് പറഞ്ഞു.
ഹാഫ് ഗേള്‍ഫ്രണ്ട് ബിഹാറിന്‍റെ പശ്ചാത്തലത്തില്‍ എഴുതിയ നോവലാണ്. 2014 ഒക്ടോബര്‍ 14 നാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇംഗ്ളീഷ് സംസാരിക്കാനറിയാത്ത ബിഹാര്‍ യുവാവും ഇംഗ്ളീഷ് സംസാരിക്കുന്ന ഡല്‍ഹി യുവതിയും തമ്മിലുള്ള പ്രണയമാണ് പ്രമേയം.
ഫൈവ് പോയിന്‍റ് സംവണ്‍, വണ്‍ നൈറ്റ് അറ്റ് എ കോള്‍ സെന്‍റര്‍, ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈഫ്, റ്റു സ്റ്റേറ്റ്സ്, റെവല്യൂഷന്‍ 2020, ഹാഫ് ഗേള്‍ഫ്രണ്ട് എന്നിവയാണ് ചേതന്‍ ഭഗത്തിന്‍റെ നോവലുകള്‍. അഞ്ച് നോവലുകള്‍ സിനിമയായി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.