You are Here : Home / News Plus

ഗജേന്ദ്ര സിങിനെ മരത്തില്‍ കയറാന്‍ എ.എ.പി പ്രവര്‍ത്തകര്‍ പ്രോത്സാഹിപ്പിച്ചു

Text Size  

Story Dated: Thursday, April 23, 2015 10:52 hrs UTC

ന്യൂഡല്‍ഹി:  ഗജേന്ദ്ര സിങിനെ മരത്തില്‍ കയറാന്‍ എ.എ.പി പ്രവര്‍ത്തകര്‍ പ്രോത്സാഹിപ്പിച്ചുവെന്നും രക്ഷിക്കാന്‍ ശ്രമിച്ച പോലീസിനെ അനുവദിച്ചില്ലെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എ.എ.പി നേതാക്കള്‍ പ്രസംഗിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ കയ്യടിച്ചും മുദ്രാവാക്യം വിളിച്ചും ബഹളം കൂട്ടുകയായിരുന്നു. മിക്കവരും തന്നെ മരത്തിനുമുകളിലുള്ള ഗജേന്ദ്ര സിങിനെ നോക്കി നില്‍ക്കുകയായിരുന്നു. ഗജേന്ദ്ര സിങിനെ താഴെയിറക്കാന്‍ സഹകരിക്കണമെന്ന പോലീസിന്റെ ആഹ്വാനം ആരും ചെവിക്കൊണ്ടില്ലെന്നും എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ മരത്തിന് സമീപത്തേക്ക് കടത്തിവിട്ടില്ലെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പോലീസ് ഉടന്‍ അഗ്നിശമന സേനയെ വിളിച്ചെന്നും എന്നാല്‍ ഗജേന്ദ്ര കഴുത്തില്‍ കുടുക്കിടുന്നത് കണ്ടിട്ടും കൂട്ടം കൂടി നിന്ന ആരും അയാളെ തടഞ്ഞില്ലെന്നും പകരം നേതാക്കളും അണികളും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.