You are Here : Home / News Plus

എവിടെയാണ് തെറ്റു പറ്റിയതെന്ന് നാം പരിശോധിക്കണം

Text Size  

Story Dated: Thursday, April 23, 2015 11:00 hrs UTC

മനുഷ്യജീവനേക്കാള്‍ വിലയുള്ളതായി മറ്റൊന്നുമില്ല. എവിടെയാണ് തെറ്റു പറ്റിയതെന്ന് നാം പരിശോധിക്കണം. കര്‍ഷക ആത്മഹത്യ കാലങ്ങളായി നാം നേരിടുന്ന പ്രശ്‌നമാണ് ഇതിന്റെ കാരണം വെളിച്ചത്തുകൊണ്ടുവരണമെന്നും മോഡി ലോക്‌സഭയില്‍ പറഞ്ഞു. കര്‍ഷക ആത്മഹത്യയില്‍ പ്രധാനമന്ത്രിയുടെ വിശദീകരണത്തിനായി പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം സഭയില്‍ ബഹളം വച്ചിരുന്നു. ഇതേതുടര്‍ന്നാണ് മോഡി പ്രതികരിച്ചത്. കര്‍ഷകരുടെ ജീവന്‍ വിലപ്പെട്ടതാണ്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം. ഇതിനായി എല്ലാവരില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു. കര്‍ഷകരെ വഞ്ചിക്കരുത്. നമ്മുടെ കര്‍ഷകരെ മരിക്കാന്‍ അനുവദിക്കരുത്. ഇതിനായി എല്ലാവരും ഒറ്റക്കെടായി പ്രവര്‍ത്തിക്കണമെന്നും മോഡി പറഞ്ഞൂ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.