You are Here : Home / News Plus

രഹസ്യമൊഴിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടു

Text Size  

Story Dated: Thursday, April 23, 2015 11:03 hrs UTC

ബിജുരമേശ് മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയില്‍ പുതിയ വെളിപ്പെടുത്തലുകളുണ്ടോ എന്ന കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടു.ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ.എം.മാണിയെ കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചതായി ബാര്‍ ഓണേഴ്‌സ് വര്‍ക്കിങ് പ്രസിഡന്റെ് ബിജുരമേശ് മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയില്‍ പറയുന്നുണ്ട്.മന്ത്രിമാരായ കെ.ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെയും പരാമര്‍ശമുണ്ടെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് മൊഴി പരിശോധിക്കാന്‍ ആവശ്യപ്പെട്ടത്. അതുമാത്രമല്ല മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെയും ചിലപരാമര്‍ശങ്ങളുണ്ട്. ഇവയെല്ലാം വിശദമായി പരിശോധിക്കും. നിയമോപദേശവും തേടും. എന്നിട്ടാകും പുതിയ കേസ് എടുക്കണമോ എന്ന് തീരുമാനിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.