You are Here : Home / News Plus

രാഹുല്‍ ഗാന്ധി വീണ്ടും അവധിയില്‍

Text Size  

Story Dated: Thursday, April 23, 2015 11:14 hrs UTC

ന്യുഡല്‍ഹി: അജ്ഞാത വാസത്തിനു ശേഷം ഡല്‍ഹിയില്‍ മടങ്ങിയെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും അവധിയില്‍. വ്യാഴാഴ്ച രാവിലെ കേദാര്‍നാഥിലേക്ക് യാത്ര തിരിച്ച രാഹുല്‍ 11.30 ഓടെ ഗൗരി കുണ്ടിലേക്ക് കാല്‍നടയായി പുറപ്പെട്ടു. ഉത്തരാഖണ്ഡിലെ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലേക്ക് 18 കിലോമീറ്ററോളം കാല്‍നടയായി തന്നെ സഞ്ചരിച്ച് കേദര്‍നാഥില്‍ എത്തും. രാത്രി ക്ഷേത്രസന്നിധിയില്‍ ചെലവഴിച്ച ശേഷം നാളെ രാവിലെ 8.30ന് നട തുറക്കുമ്പോള്‍ പൂജയില്‍ പങ്കെടുക്കും. ഭൂമി ഏറ്റെടുക്കല്‍ ബില്‍, നെറ്റ് ന്യൂട്രാലിറ്റി, കര്‍ഷക ആത്മഹത്യ തുടങ്ങി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ നിരവധി വിഷയങ്ങള്‍ പ്രതിപക്ഷത്തിന് ലഭിച്ചിരിക്കേയാണ് രാഹുല്‍ വീണ്ടും ഡല്‍ഹി വിടുന്നത്. ഇന്നല്‍െ പാര്‍ലമെന്റില്‍ നെറ്റ് ന്യുട്രാലിറ്റിയില്‍ ട്രായ് നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച രാഹുല്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ കര്‍ഷകറാലിയിലും ആവേശം നിറച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.