You are Here : Home / News Plus

വിഴിഞ്ഞം തുറമുഖ പദ്ധതി ഫണ്ട് തിരിച്ചു നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍

Text Size  

Story Dated: Thursday, April 23, 2015 11:18 hrs UTC

ന്യൂഡല്‍ഹി: കേന്ദ്രം വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി അനുവദിച്ച വയബിലിറ്റി ഗ്യാപ് ഫണ്ട് പലിശസഹിതം തിരിച്ചുനല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് ആവശ്യപ്പെട്ടു. ഇത് പദ്ധതിക്ക് തിരിച്ചടിയാണ്. കേരളത്തിന് പതിനഞ്ച് വര്‍ഷത്തിന് ശേഷം ലഭിക്കുന്ന ലാഭം മുഴുവന്‍ ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ടി വരും. പദ്ധതി തുടങ്ങാനുണ്ടാകുന്ന കാലതാമസവും തിരിച്ചടക്കേണ്ട തുകവര്‍ദ്ധിക്കാന്‍ കാരണമാകും. കഴിഞ്ഞവര്‍ഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് വി.ജി.എഫ് നല്‍കാന്‍ കേന്ദ്രം തയാറായത്. ഇതനുസരിച്ച് പദ്ധതിക്ക് 817 കോടി രൂപ വി.ജി.എഫ്. ആയി ലഭിക്കും. ഇതാണ് പലിശസഹിതം തിരികെ നല്‍കേണ്ടത്. രാജ്യത്ത് ആദ്യമായാണ് വി.ജി.എഫ്. തുക അനുവദിക്കുന്നതും അത് തിരിച്ചടക്കണമെന്ന് ആവശ്യപ്പെടുന്നതും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.