You are Here : Home / News Plus

ബാര്‍കോഴ കേസില്‍ ഹാര്‍ഡ് ഡിസ്‌ക് വിട്ടുകിട്ടാന്‍ വിജിലന്‍സ്

Text Size  

Story Dated: Thursday, April 23, 2015 11:23 hrs UTC

തിരുവനന്തപുരം: ബിജു രമേശ് കോടതിയില്‍ സമര്‍പ്പിച്ച ബാര്‍കോഴ കേസില്‍ ഹാര്‍ഡ് ഡിസ്‌ക് വിട്ടുകിട്ടാന്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് അപേക്ഷ നല്‍കുന്നത്. മന്ത്രി കെ.എം. മാണിക്ക് ബാറുടമകള്‍ കോഴ നല്‍കിയതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളടങ്ങിയ ശബ്ദരേഖയുടെ സി.ഡിയും ഹാര്‍ഡ് ഡിസ്‌കുമാണ് ബിജു മാര്‍ച്ച് 30-ന് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതുപരിശോധിക്കാനാണ് വിജിലന്‍സിന്റെ ശ്രമം. നേരത്തെ ഇത് കൈമാറണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ബിജു രമേശിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, വിജിലന്‍സിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മാസ്റ്റര്‍ ടേപ്പ് കൈമാറാനാകില്ലെന്നും ബിജു മറുപടി നല്‍കി. വിജിലന്‍സിന് നല്‍കുന്ന മൊഴി ചോരുന്നുണ്ട്. മാണിക്കനുകൂലമായി കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ ഒരുവിഭാഗം വിജിലന്‍സിനുമേല്‍ പിടിമുറുക്കിയിട്ടുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ മാസ്റ്റര്‍ ടേപ്പുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈമാറിയാല്‍ നശിപ്പിക്കപ്പെടുമെന്ന് ബിജു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.