You are Here : Home / News Plus

തൃശൂര്‍ പൂരത്തിന് കൊടിയേറി

Text Size  

Story Dated: Thursday, April 23, 2015 02:23 hrs UTC

തൃശൂര്‍: തൃശൂര്‍ പൂരത്തിന് കൊടിയേറി. ഇനി പൂരത്തിന്‍റെ ആരവം. അടുത്ത ബുധനാഴ്ചയാണ് വിശ്വപ്രസിദ്ധമായ തൃശൂര്‍പൂരം. പൂരത്തിന്‍െറ മുഖ്യപങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് ഇന്നലെ കൊടിയേറിയത്. കൊടിയേറ്റത്തിന്‍റെ ശക്തിവിളംബരമായി ഇരു വിഭാഗങ്ങളുടെയും വെടിക്കെട്ടുമുണ്ടായി. തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. 11.30 നും 12 മണിക്കും ഇടക്കായിരുന്നു കൊടിയേറ്റം. പൂജകള്‍ക്ക് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ഭൂമി പൂജക്ക് ശേഷം പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ ആശാരി കുടുംബത്തിലെ സുന്ദരന്‍, സുഷിത്ത് എന്നിവര്‍ ഒരുക്കിയ കൊടി മരത്തില്‍ ക്ഷേത്രത്തില്‍ നിന്നും നല്‍കിച്ച കൊടിക്കുറ കെട്ടി.മുന്‍വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി നീല, പച്ച, വെള്ള, കറുപ്പ്, ചുവപ്പ്, റോസ്, മഞ്ഞ എന്നിങ്ങനെ ഏഴ് വര്‍ണ്ണങ്ങളില്‍ തീര്‍ത്തതാണ് തിരുവമ്പാടിയുടെ കൊടിക്കൂറ. ദേവസ്വം പ്രതിനിധികളും ദേശക്കാരും ചേര്‍ന്ന് ആര്‍പ്പ് വിളികളോടെ കൊടിമരമുയര്‍ത്തി. ഇവിടെ തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റ് സി.വിജയന്‍, സെക്രട്ടറി ്െരപാഫ. എം.മാധവന്‍കുട്ടി, കൊച്ചിന്‍ ദേവസ്വം പ്രസിഡന്‍റ് എം.പി.ഭാസ്കരന്‍ നായര്‍, മുന്‍ പ്രസിഡന്‍റ് എം.സി.എസ്.മേനോന്‍, പ്രവാസി വ്യവസായി സുന്ദര്‍മേനോന്‍, കൗണ്‍സിലര്‍ പുല്ലാട്ട് സരളാദേവി എന്നിവര്‍ പങ്കെടുത്തു.
ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു പാറമേക്കാവില്‍ കൊടിയേറ്റ്. വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി പുലിയന്നൂര്‍ നമ്പൂതിരിയും മേല്‍ശാന്തി ശ്രീധരന്‍ നമ്പൂതിരിയും നേതൃത്വം നല്‍കി. വലിയപാണിക്കുശേഷം പുറത്തേക്കെഴുന്നള്ളിച്ച ഭഗവതിയെ സാക്ഷിനിര്‍ത്തി ആല്, മാവ് എന്നിവയുടെ ഇലകളും ദര്‍ഭപ്പുല്ലും വച്ച് അലങ്കരിച്ച് പാരമ്പര്യാവകാശികളായ ചെമ്പില്‍ നീലകണ്ഠനാശാരി ചത്തെിയൊരുക്കിയ കൊടിമരത്തില്‍ സിംഹമുദ്രയുള്ള കൊടിക്കൂറ ദേശക്കാര്‍ ഉയര്‍ത്തി.
ക്ഷേത്രത്തിനകത്തെ പാലമരത്തിലും സിംഹമുദ്രയുള്ള മഞ്ഞകൊടിയേറ്റി. തുടര്‍ന്ന് പെരുവനം കുട്ടന്‍മാരാരുടെ പ്രാമാണികത്വത്തിലുള്ള മേളത്തിന്‍െറ അകമ്പടിയോടെ ദേവിയെ പുറത്തേക്കെഴുന്നള്ളിച്ചു. തിരുമ്പാടി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച എഴുന്നുള്ളിപ്പിന് തിരുവമ്പാടി ശിവസുന്ദര്‍ തിടമ്പേറ്റി. നായ്ക്കനാലിലും നടുവിലാലിലും ആലുകളിലും പൂരപതാകകള്‍ ഉയര്‍ത്തി. ശ്രീമൂലസ്ഥാനത്ത് മേളംകൊട്ടികലാശിച്ച് നടുവില്‍മഠത്തിലത്തെി ആറാട്ട് കഴിഞ്ഞ് ഭഗവതി തിരിച്ചഴെുന്നള്ളി.
പാറമേക്കാവ് വിഭാഗവും എഴുന്നള്ളിപ്പോടെ എത്തി മണികണ്ഠനാലില്‍ കൊടിയേറ്റി. എഴുന്നള്ളിപ്പിന് പാറമേക്കാവ് ശ്രീപത്മനാഭന്‍ തിടമ്പേറ്റി. അഞ്ച് ആനകള്‍ അണിനിരന്നു.പൂരത്തില്‍ പങ്കെടുക്കുന്ന ലാലൂര്‍, നെയ്തലക്കാവ്, പനയ്ക്കംപള്ളി, പൂക്കാട്ടിക്കരകാരമുക്ക്, കണിമംഗലം, ചൂരക്കൊട്ടുകാവ്, ചെമ്പൂക്കാവ്, അയ്യന്തോള്‍ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.