You are Here : Home / News Plus

കുഞ്ഞാലിക്കുട്ടിക്കും തിരുവഞ്ചൂരിനുമെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് പി.സി ജോര്‍ജ്

Text Size  

Story Dated: Thursday, April 23, 2015 02:27 hrs UTC

കോട്ടയം: മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ സോളാര്‍ കമീഷന്‍ മുമ്പാകെ മൊഴി നല്‍കിയിട്ടില്ലെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ഇതുസംബന്ധിച്ച ചില മാധ്യമവാര്‍ത്തകള്‍ സത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ സി.എല്‍. ആന്‍േറാ നല്‍കിയ പരാതിയുടെ പകര്‍പ്പുകള്‍ സോളാര്‍ കമീഷന്‍ മുമ്പാകെ ഹാജരാക്കുകയാണ് ചെയ്തത്. ഈ പരാതിയില്‍ കുഞ്ഞാലിക്കുട്ടിക്കും തിരുവഞ്ചൂരിനുമെതിരെ പരാമര്‍ശങ്ങളുണ്ട്. ഈ പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് കമീഷന്‍ മുമ്പാകെ മൊഴി നല്‍കിയതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു .
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.