You are Here : Home / News Plus

പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കുന്നവരെ മാത്രം മതിയെന്ന് സുധീരന്‍

Text Size  

Story Dated: Thursday, April 23, 2015 02:32 hrs UTC

പ്രവര്‍ത്തിക്കുന്നവരെ മാത്രം പാര്‍ട്ടിക്ക് മതിയെന്നും അല്ലാത്തവര്‍ക്ക് മാറി നില്‍ക്കാമെന്നു കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. കോണ്‍ഗ്രസില്‍ ഗ്രൂപ്പിനും ഗ്രൂപ്പ് മാനേജര്‍മാര്‍ക്കും പുറമേ ഉപ മാനേജര്‍മാര്‍ കൂടിയുണ്ടെന്നും അവരോടും കൂറു കാണിക്കേണ്ട അവസ്ഥയിലാണ് പാര്‍ട്ടി പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍െറ ഫലമായി സംഘടനാ തെരഞ്ഞെടുപ്പില്‍ പോലും ഏറ്റവും മോശക്കാരെ തെരഞ്ഞെടുക്കാനാണ് പലര്‍ക്കും താല്‍പര്യം. ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പറ്റാത്തവരെ മാറ്റിനിര്‍ത്തുക തന്നെ വേണം. ഒരു ദിവസം കൊണ്ടൊന്നും ഗ്രൂപ്പുകള്‍ ഇല്ലാതാക്കാനാകില്ല. എല്ലാറ്റിനും ഒരു ലക്ഷ്മണരേഖയുണ്ട്. അതു ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സുധീരന്‍ പറഞ്ഞു.
പാര്‍ട്ടി ബ്ളോക്ക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഒരുപാടു വൈകിയാല്‍ കെ.പി.സി.സി നേരിട്ട് പ്രസിഡന്‍റുമാരെ തെരഞ്ഞെടുക്കേണ്ടിവരും. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ ഭീഷണി വിമത സ്ഥാനാര്‍ഥികളാണ്. അത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സംഘടനയെ ശക്തിപ്പെടുത്തണം. പാര്‍ട്ടി നിര്‍ദേശിക്കുന്ന പരിപാടികള്‍ നടത്തണം. കേന്ദ്ര സര്‍ക്കാരിന്‍െറ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള മൂന്നാംഘട്ട സമരത്തില്‍ വീഴ്ച വരുത്തിയാല്‍ അതാതു നേതൃത്വങ്ങള്‍ മറുപടി പറയേണ്ടി വരുമെന്നും സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.