You are Here : Home / News Plus

കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ രാജ്നാഥ്സിങ് മോദിയുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Thursday, April 23, 2015 02:38 hrs UTC

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എ.എ.പി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനിടെ രാജസ്ഥാനില്‍ നിന്നുളള കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. സംഭവത്തില്‍ ആഭ്യന്തരമന്ത്രി പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു.
ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബാസി ആഭ്യന്തരമന്ത്രിക്കു പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കമ്മീഷണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പൊലീസ് അനാസ്ഥ കാണിച്ചതായി ആരോപണമുയര്‍ന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.