You are Here : Home / News Plus

കര്‍ഷകന്‍െറ ആത്മഹത്യ:രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് കെജ്രിവാള്‍

Text Size  

Story Dated: Thursday, April 23, 2015 02:53 hrs UTC

ന്യൂഡല്‍ഹി: എ.എ.പിയുടെ പ്രതിഷേധ മാര്‍ച്ചിനിടെ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. കര്‍ഷകന്‍െറ കുടുംബത്തെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
കര്‍ഷക ക്ഷേമത്തിനായി ഡല്‍ഹി സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യും. പൊതുനിരത്തില്‍ ഇത്തരമൊരു സംഭവമുണ്ടായതിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.