You are Here : Home / News Plus

യു.എ.പി.എ ചുമത്തുന്നത് ഏകപക്ഷീയമായിരിക്കില്ലെന്ന് ചെന്നിത്തല

Text Size  

Story Dated: Thursday, April 23, 2015 05:10 hrs UTC

കണ്ണൂര്‍: യു.എ.പി.എ ചുമത്തുന്നത് ഏകപക്ഷീയമായിരിക്കില്ലെന്ന് ആഭ്യന്ത്രര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സര്‍ക്കാറിന് വ്യക്തമായ നിലപാടുണ്ട്. കണ്ണൂരില്‍ എല്ലാ കൊലപാതക കേസുകളിലും അത് ചുമത്തുന്നത് അങ്ങേയറ്റത്തെ ക്രൂരമായ കൊലപാകതങ്ങളായതു കൊണ്ടാണ്. ബോംബ് വര്‍ഷിച്ച് സംഘര്‍ഷം സൃഷ്ടിച്ചാണ് കൊലപാതകം നടത്തുന്നത്. ഇത്തരം കേസുകളില്‍ ഇത് ചുമത്താതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കൊലകേസുകളിലും ഇത് ചുമത്തിയിട്ടുണ്ട് എന്നതുകൊണ്ട് ഇനി ചുമത്തില്ല എന്ന് പറയാനും കഴിയില്ല. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത്. സമാധാനം നിലനിര്‍ത്താന്‍ എല്ലാ വഴികളും ഉപയോഗിക്കും. കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ കൊലകേസില്‍ യു.എ.പി.എ ചുമത്തിയില്ല എന്നത് സാഹചര്യം വേറെയായതു കൊണ്ടാണ്. ഒരാളുടെ സ്വാതന്ത്ര്യം ബോധപൂര്‍വം ഹനിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.