You are Here : Home / News Plus

രാഹുല്‍ഗാന്ധി കേദാര്‍നാഥിലെ ശിവക്ഷേത്രത്തിലെത്തി

Text Size  

Story Dated: Friday, April 24, 2015 10:26 hrs UTC

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേദാര്‍നാഥിലെ ശിവക്ഷേത്രത്തിലെത്തി പൂജ നടത്തി. ഹിമാലയത്തിലൂടെ 16 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണു രാഹുല്‍ കേദാര്‍നാഥിലെത്തിയെത്. രാവിലെ 8:50നു നട തുറന്നപ്പോള്‍ തന്നെ രാഹുല്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു. ക്ഷേത്ര സന്ദര്‍ശനത്തിലൂടെ തനിക്ക് വലിയ ആത്മധൈര്യം കിട്ടിയെന്നു പൂജാ കര്‍മ്മങ്ങള്‍ക്കു ശേഷം രാഹുല്‍ പറഞ്ഞു. ക്ഷേത്രദര്‍ശനത്തോടൊപ്പം ഉത്തരാഖണ്ഡിലെ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായിക്കൂടിയാണു താന്‍ കേദാര്‍നാഥിലെത്തിയതെന്നും രാഹുല്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.