You are Here : Home / News Plus

അബ്ദുറബ്ബ് ജാഗ്രത പുലര്‍ത്തി മുന്നോട്ട് പോകണം: കെ.പി.എ. മജീദ്

Text Size  

Story Dated: Saturday, April 25, 2015 08:10 hrs UTC

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപന വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനു മുസ്ലിംലീഗിന്‍െറ താക്കീത്. ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും ജാഗ്രത പുലര്‍ത്തി മുന്നോട്ട് പോകണമെന്നും മന്ത്രിക്കു നിര്‍ദേശം നല്‍കിയതായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് വ്യക്തമാക്കി.എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തില്‍ സാധാരണ ഗതിയില്‍ ഇത്തരത്തില്‍ തെറ്റുകള്‍ വരാന്‍ സാധ്യതയില്ല. അപ്രതീക്ഷിതമായി വന്നതാണ് ഇത്. മന:പൂര്‍വമായ വീഴ്ച്ചകളുണ്ടായിട്ടുണ്ടോയെന്നു പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ വിദ്യഭ്യാസ മന്ത്രി നടപടിയെടുക്കണമെന്നും മജീദ് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.