You are Here : Home / News Plus

കുറച്ചു വിവാദവും കൂടുതല്‍ നേട്ടവും സൃഷ്ടിച്ച അബ്ദുറബ്ബ് മികച്ച മന്ത്രിയെന്ന് കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Saturday, April 25, 2015 04:04 hrs UTC

മലപ്പുറം: വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ കുറച്ചു വിവാദവും കൂടുതല്‍ നേട്ടവും സൃഷ്ടിച്ച പി.കെ അബ്ദുറബ്ബ് മികച്ച മന്ത്രിയാണെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് നടന്ന സിവില്‍ സര്‍വീസ് ഓറിയന്‍േറഷന്‍ പരിപാടിക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.എല്‍.സി പരീക്ഷാ ഫലം സംബന്ധിച്ച വിവാദത്തെ തുടര്‍ന്ന് മുസ് ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മന്ത്രി അബ്ദുറബ്ബിനെ താക്കീത് ചെയ്തതായി വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അങ്ങനെയാരെയും താക്കീത് ചെയ്യേണ്ട കാര്യമൊന്നും ഇപ്പോഴില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
എല്ലാ വര്‍ഷവും സംഭവിക്കുന്ന പ്രശ്നങ്ങള്‍ മാത്രമേ ഇത്തവണയും സംഭവിച്ചിട്ടുള്ളൂ. മാധ്യമങ്ങളില്‍ വന്നപ്പോള്‍ വലിയ വാര്‍ത്തയായി എന്നുമാത്രം. വിദ്യാഭ്യാസ മന്ത്രിക്കെതിരായി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ലേഖനമെഴുതിയതു സംബന്ധിച്ച ചോദ്യത്തിന് 'കെ.എന്‍.എ ഖാദര്‍ പറഞ്ഞത് പൊതുവായ ഒരു കാര്യമാണ് ' എന്നായിരുന്നു മറുപടി. പരീക്ഷാഫല നിര്‍ണയത്തിലെ ഈ രീതി തുടരണമോ എന്ന അക്കാദമിക് ചര്‍ച്ചയാണ് അദ്ദേഹം മുന്നോട്ടുവെച്ചതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.