You are Here : Home / News Plus

എസ്.എസ്.എല്‍.സി: വിജയശതമാനം 98.57 ആയി ഉയര്‍ന്നു

Text Size  

Story Dated: Sunday, April 26, 2015 07:05 hrs UTC

എസ്.എസ്.എല്‍.സി ഫലത്തിലെ പിഴവുകള്‍ പരിഹരിച്ചതോടെ വിജയശതമാനം 98.57 ആയി ഉയര്‍ന്നു. 97.99 ആയിരുന്നു മുന്‍പ് പ്രഖ്യാപിച്ച വിജയശതമാനം. പരിഷ്‌കരിച്ച ഫലം പ്രഖ്യാപിച്ചതോടെ 2800 കുട്ടികള്‍ക്കുകൂടി എ പ്ലസ് ലഭിച്ചു. പരീക്ഷാഭവന്റെ വെബ് സൈറ്റിലാണ് പരിഷ്‌കരിച്ച ഫലം പ്രഖ്യാപിച്ചിട്ടുള്ളത്. മന്ത്രി വീണ്ടും ഫലപ്രഖ്യാപനം നടത്തില്ലെന്ന് നേരത്തെതന്നെ വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച രാത്രിയോടെ ഫലപ്രഖ്യാപനം നടത്താന്‍ തീവ്രശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഞായറാഴ്ച പരിഷ്‌കരിച്ച ഫലം പുറത്തുവിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.