You are Here : Home / News Plus

നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ഭൂചലനം

Text Size  

Story Dated: Sunday, April 26, 2015 07:53 hrs UTC

നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ഭൂചലനം.12:45 നാണു ഭൂചലനം അനുഭവപ്പെട്ടത്. ഏകേദശം അഞ്ചു സെക്കന്റോളം നീണ്ടു നിന്ന ഭൂചലനമാണ് അനുഭവപ്പെട്ടത്. നേപ്പാളില്‍ ചലനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 7.2 ആണു രേഖപ്പെടുത്തിയത്. ശനിയാഴ്ച ഉണ്ടായ ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്‌ടെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ രണ്ടു പ്രാവശ്യം നേരിയ ചലനമുണ്ടായെന്നാണു വിവരം. വീണ്ടും ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് ആളുകള്‍ ഭീതിയിലാണ്. ഡല്‍ഹി മെട്രോ സര്‍വീസ് അല്‍പനേരം നിര്‍ത്തിവച്ചു.റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ശനിയാഴ്ചത്തെ ഭൂചലനത്തിനുശേഷം മുപ്പതോളം തുടര്‍ ചലനങ്ങാളായിരുന്നു നേപ്പാളില്‍ ഉണ്ടായത്. ഇതില്‍ ഏറ്റവും തീവ്രതയേറിയ ചലനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.