You are Here : Home / News Plus

2000 കടന്ന് മരണം: രക്ഷിക്കാന്‍ ഓപ്പറേഷന്‍ മൈത്രി

Text Size  

Story Dated: Sunday, April 26, 2015 08:33 hrs UTC

നേപ്പാളില്‍ വന്‍ഭൂകമ്പത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 2000 കവിഞ്ഞതായി ഔദ്യോഗിക സ്ഥിരീകരണം .ഉത്തരേന്ത്യയില്‍ മാത്രം 58 പേര്‍ മരിച്ചു. മരിച്ചവരില്‍ 47 പേരും ബിഹാറിലാണ്. യുപിയില്‍ എട്ടും ബംഗാളില്‍ മൂന്നും പേര്‍ മരിച്ചു. ടിബറ്റിലെ മരണസംഖ്യ 17 ആയി ഉയര്‍ന്നിട്ടുണ്ട്.. നാലായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

നേപ്പാളിലേക്ക് സഹായമെത്തിക്കുമെന്ന് യുഎന്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ പറഞ്ഞു.മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നേപ്പാളില്‍ കുടങ്ങിയിരിക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഇന്നുതന്നെ തിരിച്ചെത്തിക്കുമെന്ന് വ്യോമസേന മാര്‍ഷല്‍ അറിയിച്ചു. വ്യോമസേനയുടെ ഒന്‍പത് വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിലുണ്ട്. നേപ്പാളിലെ രക്ഷാപ്രവര്‍ത്തന ദൗത്യത്തിന് ഓപ്പറേഷന്‍ മൈത്രിയെന്ന് ഇന്ത്യന്‍ സേന പേരുനല്‍കി. 550ല്‍ ഇന്ത്യക്കാരെയാണ് നേപ്പാളില്‍ നിന്നും രക്ഷിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ചൈനയില്‍ നിന്നും ദുരന്തനിവാരണസേനയെ അയച്ചിട്ടുണ്ട്. എവറസ്റ്റില്‍ ശക്തമായ ഹിമപാതമാണുണ്ടായിരിക്കുന്നത്. ബേസ് ക്യാംപില്‍ 17 മരണപ്പെട്ടിരുന്ന

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.