You are Here : Home / News Plus

ലോക്കോ പൈലറ്റുമാര്‍ നടത്തിയ സമരം പിന്‍വലിച്ചു

Text Size  

Story Dated: Sunday, April 26, 2015 05:07 hrs UTC

കൊച്ചി: എറണാകുളം സൗത്ത് സ്റ്റഷേനിലെ ലോക്കോ പൈലറ്റുമാര്‍ നടത്തിയ സമരം പിന്‍വലിച്ചു. ട്രെയിനുകള്‍ സാധാരണ നിലയില്‍ എറണാകുളം വഴികടന്നു പോകുമെങ്കിലും മണിക്കൂറുകള്‍ വൈകും. എറണാകുളം വഴിപോകുന്ന ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.
തിരുവനന്തപുരത്തേക്ക് പോകുന്ന രപ്തിസാഗര്‍ എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിച്ചു. ഇതിലുള്ള യാത്രക്കാരെ നേത്രാവതി എക്സ്പ്രസില്‍ തിരുവനന്തപുരത്തത്തെിക്കും. ജനശതാബ്ദി ഉള്‍പ്പെടെയുള്ള എല്ലാ ട്രെയിനുകളും വൈകുമെന്നാണ് റയില്‍വേയുടെ അറിയിപ്പ്. വേണാട് എക്സപ്രസ്, ഹാപ്പ-തിരുനല്‍വേലി എക്സ്പ്രസ് തുടങ്ങി എറണാകുളം വഴിപോകുന്ന ട്രെയിനുകളാണ് വൈകുക.
ഡ്യൂട്ടിക്ക് കയറും മുമ്പ് മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രത്ത് അനലൈസര്‍ പരിശോധനക്ക് വിസമ്മതിച്ച രണ്ട് ലോക്കോ പൈലറ്റുമാരെ സസ്പെന്‍ഡ് ചെയ്തതായിരുന്നു സമരത്തിന് കാരണം. ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ സെക്രട്ടറി പി.കെ. വര്‍ഗീസാണ് പരിശോധനക്ക് വിസമ്മതിച്ചത്. പലരും ഉപയോഗിച്ച ഉപകരണം കൊണ്ട് പരിശോധന നടത്താനാവില്ല എന്നകാരണം പറഞ്ഞാണ് വിസമ്മതിച്ചത്. പണിമുടക്ക് മൂലം നൂറുകണക്കിന് ആളുകള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങി. ക്ഷുഭിതരായ ചിലര്‍ സ്റ്റേഷനില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.