You are Here : Home / News Plus

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ബോംബ് കണ്ടെത്തി

Text Size  

Story Dated: Sunday, April 26, 2015 05:18 hrs UTC

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപം ബോംബുകള്‍ കണ്ടത്തെി. ക്ഷേത്രത്തിന്‍റെ വടക്കേനടയിലെ ശ്രീപാദം കുളത്തിലാണ് അഞ്ച് സെന്‍റീമീറ്റര്‍ വ്യാസവും 40 സെന്‍റീമീറ്റര്‍ നീളവുമുള്ള അഞ്ച് സ്റ്റീല്‍ പൈപ്പ് ബോംബുകള്‍ കണ്ടത്തെിയത്.
ബോംബുകള്‍ നിര്‍വീര്യമാക്കാന്‍ ബോംബ് സ്ക്വാഡ് എത്തി. ഒരു വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ് ഇവ എന്നാണ് നിഗമനം. ഇത് വിദഗ്ധ പരിശോധനക്കായി കൈമാറിയിരിക്കുകയാണ്.
പൊലീസിന്‍റെ സാന്നിധ്യത്തില്‍ കുളം വൃത്തിക്കുന്നതിനിടെയായിരുന്നു ബോംബുകള്‍ കണ്ടത്തെിയത്. പൈതൃക മ്യൂസിയം ആക്കി സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് കുളം വൃത്തിയാക്കല്‍ നടപടികള്‍ തുടങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.