തിരുവനന്തപുരം: നടന് മുരളി ഗോപിയുടെ ഭാര്യ അഞ്ജന (38) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ട്യൂഷന് പോയി വന്ന മകളെ കൂട്ടാന്‍ ഫ്ളാറ്റിന് താഴെയത്തെിയ അഞ്ജനക്ക് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു. പരേതനായ നീലകണ്ഠപ്പിള്ളയുടെയും ഏജീസ് ഓഫീസ് ഉദ്യോഗസ്ഥയായിരുന്ന ജലജയുടെയും മകളാണ്. പത്താം ക്ളാസ് വിദ്യാര്‍ഥിനി ഗൗരി, രണ്ടാംക്ളാസ് വിദ്യാര്‍ഥി ഗൗരവ് എന്നിവര്‍ മക്കള്‍. സഹോദരന് അഖിലേഷ് (മുംബൈ).സംസ്കാരം നാളെ രാവിലെ.
Comments