You are Here : Home / News Plus

ഭൂകമ്പം: നേപ്പാളില്‍ മരണം 2500 കവിഞ്ഞു

Text Size  

Story Dated: Monday, April 27, 2015 04:08 hrs UTC

നേപ്പാളില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2,500 കവിഞ്ഞു. ഇപ്പോഴും 1000ത്തിലധികം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. മരണസംഖ്യ 5,000 കടന്നേക്കും. 4,700 പേര്‍ക്ക് പരിക്കേറ്റതായി നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അതിനിടെ, ഞായറാഴ്ച രാവിലെ റിക്ടര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയതുള്‍പ്പെടെ മൂന്ന് തുടര്‍ഭൂകമ്പങ്ങളുണ്ടായി. ഇതില്‍ ഉത്തരേന്ത്യയുടെ പലഭാഗങ്ങളും വിറച്ചു. തുടര്‍ചലനത്തില്‍ രാജസ്ഥാനില്‍ ഒരു പെണ്‍കുട്ടി മരിച്ചു. വീടിന്‍െറ മേല്‍ക്കൂര തകര്‍ന്നുവീണാണ് മരണം. ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം 71 ആയി. നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. 1050 ഇന്ത്യക്കാരെ വ്യോമസേന നാട്ടിലത്തെിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.