You are Here : Home / News Plus

ഇന്ത്യയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി.

Text Size  

Story Dated: Monday, April 27, 2015 04:11 hrs UTC

 നേപ്പാളിനു പുറമെ ഇന്ത്യയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ബിഹാറില്‍ മരണസംഖ്യ 58 ആയി ഉയര്‍ന്നു. ശനിയാഴ്ച രാത്രി ബിഹാറില്‍നിന്ന് 38 മൃതദേഹങ്ങള്‍ കണ്ടത്തെിയിരുന്നു. ഞായറാഴ്ച 20 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ബിഹാറില്‍ 156 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം. ഇവിടെ എട്ടുപേര്‍ മരിച്ചു. സീതാമര്‍ഢിയിലും ദര്‍ഭംഗയിലും ആറുപേര്‍ വീതം മരിച്ചു. സിവാന്‍, ലക്ഷിസറായി, അറ്റിയ ജില്ലകളില്‍ മൂന്നുപേര്‍ വീതവും.

അതേസമയം, ഞായറാഴ്ച ഉച്ചക്ക് 12.40ന് വീണ്ടും ഭൂചലനങ്ങളുണ്ടായത് ജനങ്ങളില്‍ ഭീതി ഉയര്‍ത്തി.തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാറും കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കിയിരുന്നു. നേപ്പാളിനോട് ചേര്‍ന്ന ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ് ഭൂകമ്പം ആള്‍നാശവും നാശനഷ്ടവും വിതച്ചത്. യു.പിയില്‍ 11ഉം ബംഗാളില്‍ രണ്ടുമാണ് മരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.