You are Here : Home / News Plus

മാവൂരില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Monday, April 27, 2015 06:16 hrs UTC

മാവൂരില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാവൂര്‍ ഗ്രാസിം ഭൂമിയില്‍ പി.പി.പി മോഡലിലായിരിക്കും ഐ.ടി പാര്‍ക്ക് സ്ഥാപിക്കുന്നത്. കോഴിക്കോട് മൊബിലിറ്റി ഹബ്ബ് തുടങ്ങുന്നതിനുള്ള ആലോചനയുണ്ട്. ലൈറ്റ്മെട്രോ പദ്ധതി സംബന്ധിച്ച് കെ.എം.ആര്‍.എല്‍ ഉപദേഷ്ടാവ് ഇ. ശ്രീധരനുമായി നാളെ ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട്ടെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ‘കരുതല്‍ 2015’ന് കോഴിക്കോട്ട് തുടക്കമാമായി. രാവിലെ ഒമ്പതിന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് മൈതാനിയിലെ പ്രത്യേകം സജ്ജീകരിച്ച പന്തലിലാണ് പരിപാടി നടക്കുന്നത്. ഈ വര്‍ഷത്തെ മൂന്നാമത്തെ ജനസമ്പര്‍ക്ക പരിപാടിയാണ് കോഴിക്കോട്ട് നടക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.