You are Here : Home / News Plus

കെ. ബാബുവിനെതിരെ കരിങ്കൊടി

Text Size  

Story Dated: Monday, April 27, 2015 06:18 hrs UTC

എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കൊല്ലം ആയിരംതെങ്ങില്‍ ഫിഷറീസ് വകുപ്പിന്‍റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ബാര്‍ കോഴയില്‍ ആരോപണ വിധേയനായ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കരിങ്കൊടി പ്രതിഷേധം. ബാബുവിനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകാനിരിക്കെയാണ് പ്രതിഷേധം കടുപ്പിച്ച് ഡി.വൈ.എഫ്.ഐ രംഗത്തിറങ്ങിയത്.

ബാബുവിനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ആരോപണത്തില്‍ പ്രത്യേക അന്വേഷണം നടത്താന്‍ സാധ്യതയില്ല. നിലവിലെ കേസില്‍ കെ. ബാബുവിനെതിരെ കേസെടുക്കാനാണ് സാധ്യത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.