You are Here : Home / News Plus

നേപ്പാള്‍: തുടര്‍ചലനങ്ങളും മഴയും രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുന്നു

Text Size  

Story Dated: Monday, April 27, 2015 08:08 hrs UTC

ഭൂകമ്പത്തില്‍ 3,000 ലേറെപ്പേര്‍ മരിച്ച നേപ്പാളില്‍ മഴയും തുടര്‍ ചലനങ്ങളും രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുന്നു. തുറസായ സ്ഥലങ്ങളിലാണ് ഭൂകമ്പത്തിന് ഇരയായ ആയിരക്കണക്കിനുപേര്‍ ഞായറാഴ്ച രാത്രിയും കഴിച്ചുകൂട്ടിയത്. താല്‍ക്കാലിക ക്യാമ്പുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമം പൂര്‍ത്തിയായിട്ടില്ല. ജലദൗര്‍ലഭ്യവും വൈദ്യുതിയില്ലാത്തതും ദുരിതം വര്‍ധിപ്പിക്കുന്നു. വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. 

ഇന്ത്യന്‍ സൈന്യം ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. നൂറോളം പേരെ ഞായറാഴ്ച സൈന്യം രക്ഷപെടുത്തി. എന്നാല്‍, ആസ്പത്രികള്‍ മിക്കതും നിറഞ്ഞുകവിഞ്ഞ നിലയിലാണ്. റോഡുകള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാക്കുന്നുണ്ട്. മോട്ടോര്‍ സൈക്കിളുകളിലാണ് രക്ഷാപ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നത്. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ചൈന, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തകരെ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.