You are Here : Home / News Plus

നേപ്പാളില്‍ കുടുങ്ങിയത് 100 ലധികം മലയാളികള്‍: മന്ത്രി കെ.സി ജോസഫ്‌

Text Size  

Story Dated: Monday, April 27, 2015 08:13 hrs UTC

ഭൂകമ്പം തകര്‍ത്ത നേപ്പാളില്‍ നൂറിലധികം മലയാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ച വിവരമെന്ന് നോര്‍ക്ക മന്ത്രി കെ.സി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ കണക്ക് ലഭ്യമല്ല. വിനോദയാത്രാ സംഘങ്ങള്‍ക്കൊപ്പം പോയവരാണ് ഏറെയും. നോര്‍ക്കയുടെ ഹെല്‍ലൈനുമായും ന്യൂഡല്‍ഹി കേരള ഹൗസിലെ കണ്‍ട്രോള്‍ റൂമുമായും ഫോണില്‍ ബന്ധപ്പെട്ടവരില്‍നിന്ന് ശേഖരിച്ച വിവരങ്ങളാണ് സര്‍ക്കാരിന്റെ പക്കലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 

മലയാളികള്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്ന് ഡോക്ടര്‍മാരും സുരക്ഷിതരാണ്. അബിന്‍ സൂര്യയെന്ന യുവ ഡോക്ടറുടെ പരിക്ക് ഗുരുതരമാണ്. അദ്ദേഹത്തെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. നേപ്പാളിലെ ത്രിഭുവന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് അദ്ദേഹം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.